കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസ് ; അമ്മയും ആണ്‍സുഹൃത്തും റിമാന്‍ഡില്‍
കൊച്ചി: എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളായ കുട്ടിയുടെ അമ്മയെയും പങ്കാളിയെയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും ഡിസംബര്‍ 20 വരെ റിമാന്‍ഡ് ചെയ്തത്. പ്രതിയായ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കും മാറ്റും.
ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അമ്മ അശ്വതിയുടെയും പങ്കാളി ഷാനിഫിന്റെയും അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും പരിമിതമായ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ചാണ് പൊലീസ് അന്വേഷണം. കുട്ടിയുടെ ദേഹത്ത് പ്രതിയായ ഷാനിഫ് കടിച്ച പാടുകള്‍ സ്ഥിരീകരിക്കാന്‍ ഡെന്റല്‍ സാംപിള്‍ ഇന്ന് ശേഖരിക്കും.
അതേസമയം കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്...