ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി
മലപ്പുറം : നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്.
പ്രധാന നിർദ്ദേശങ്ങൾ
▪️ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്ന ആനയുടെ/ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി ജെ എന്നിവ അവയ്ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ ഇനി മുതൽ നിരോധിച്ചു.
▪️ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി.
▪️ അഞ്ചും അഞ്ചിന് മേൽ ...