Tag: Emea

ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ക് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു
Malappuram

ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ക് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാധ്യം പദ്ധതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ക് നിര്‍മ്മാണ പരിശീലനം നടത്തി. കൊണ്ടോട്ടി ബി.ആര്‍.സി. ബി.പി.സി അനീസ് കുമാര്‍ എം. ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ നേതൃത്വത്തില്‍ സാധ്യം എന്ന പേരില്‍ വരും ദിവസങ്ങളില്‍ ചോക്കുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ആര്‍. രോഹിണി ആധ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്ര മേളയില്‍ ചോക്ക് നിര്‍മാണത്തില്‍ വിജയിയായ റയ. സി പരിശീലനത്തിന് നേതൃത്വം നല്‍കി. സ്‌പെഷ്യല്‍ എജുക്കറേറ്റര്‍ റാഷിദ് പഴേരി പദ്ധതി വിശദീകരിച്ചു. പദ്ധതി കോര്‍ഡിനേറ്റര്‍ മാരായ കെ.എം.ഇസ്മായില്‍, ഇ ജഹ്ഫര്‍ സാദിഖ്,കബീര്‍ മുതുപറബ്, പി.അബ്ദുല്‍ റഫീഖ്, ജാബിര്‍ അന്‍സാരി, ശംലി.കെ, നല്ല പാഠം വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ ബിഷര്‍ പണാളി, വിദ്യാര്‍ത്ഥി പ്രതിനിധി അക്ഷയ്.കെ എന്നിവര്‍ പ്രസം...
Accident, Breaking news

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ 2 വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. എ ആർ നഗർ പുകയൂർ ചെണ്ടപ്പുറായ അറക്കൽ പുറായ കൊടശ്ശേരി വീട്ടിൽ കുഞ്ഞിന്റെ മകൻ ബി-വോക് ലോജിസ്റ്റിക് വിദ്യാർഥി മുഹമ്മദ് അസ്ലം (21), ബികോം അവസാന വർഷ വിദ്യാർഥിയായ വേങ്ങര ചേറൂർ നത്തൻ കോടൻ മുഹമ്മദ് അർഷദ് (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ...
error: Content is protected !!