Tag: Employment exchange

സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
Information

സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

2000 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ്  രജിസ്ട്രേഷന്‍ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 01/01/2023 മുതല്‍ 31/03/2023 വരെയുള്ള കാലയളവില്‍ പ്രത്യേക പുതുക്കലിന് www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍  ഓപ്ഷന്‍ വഴിയോ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ht...
Job

വിവിധ തസ്തികകളില്‍ നിയമനം

വിവിധ തസ്തികകളില്‍ നിയമനംജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.ഫോണ്‍ : 04832 734 737. രജിസ്‌ട്രേഷന്‍ ക്യാമ്പ്തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ചേലേമ്പ്ര ഗ...
Job

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു...
error: Content is protected !!