Monday, February 16

Tag: Ems hospital

കേരളത്തിൻ്റെ ആരോഗ്യരംഗം മാതൃകാപരം: മുഖ്യമന്ത്രി
Malappuram

കേരളത്തിൻ്റെ ആരോഗ്യരംഗം മാതൃകാപരം: മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാർ കയ്യടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ ആരോഗ്യ രംഗമാകെ മാതൃകാപരമായ രീതിയിൽ സർക്കാർ മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിലെ രജത ജൂബിലി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവജാത ശിശു മരണ നിരക്ക് സംസ്ഥാനത്ത് 5% എന്ന നിലയിലേക്ക് നമ്മൾ മാറ്റിയെടുത്തു. അമേരിക്കയിൽ ഇത് 5.6% ആണെന്നറിയുമ്പോഴാണ് കേരളത്തിൻറെ നേട്ടം നമുക്ക് ബോധ്യപ്പെടുക. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ല എന്നതാണ് സർക്കാരിൻറെ നയം. കേരളത്തിൻ്റെ ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളുടെ പ്രവർത്തനവും മാതൃകാപരമാണ്. സഹകരണ മേഖലയിൽ വലിയൊരു പ്രസ്ഥാനമായി പെരിന്തൽമണ്ണ ഇ.എം. എസ് സ്മാരക സഹകരണ ആശുപത്രി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ ഇ.എം.എസ് സ്മാരക ആശുപത...
error: Content is protected !!