സാമ്പത്തിക തട്ടിപ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
സാമ്പത്തികത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ, ഇന്ദിര രാമചന്ദ്രൻ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ജൂവലറിക്കും ഡയറക്ടർമാർക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടർന്നുള്ള നടപടിയിൽ സ്വർണം, വെള്ളി, രത്നാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.
സൗത്ത് ഇന്ത്യൻ ബാങ്ക് തൃശ്ശൂർ ശാഖയിൽനിന്ന് 2013-18 കാലയളവിൽ 242 കോടി രൂപയുടെ വായ്പ അറ്റ്ലസ് ജൂവലറി എടുത്തിരുന്നു. ഇത് വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
കേരള പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. ഈ വർഷമാദ്യം അറ്റ്ലസ് ജൂവലറിയുടെ മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ ജൂവലറികള...