Tag: Enforcment squad

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും; ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ
Other

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും; ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ

സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യും. തിരൂർ : തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ 'പറക്കുംതളിക'യെ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചുംവിദ്യാർത്ഥികളുടെ യാത്രയ്ക്ക് സുരക്ഷ കൽപ്പിക്കാതെയും സർവീസ് നടത്തിയ സ്കൂൾ ബസ്സിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.എൻഫോഴ്സ്മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീഖ് എ എം വി ഐ പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്.കെ. എച്ച്. എം. എച്ച്. എസ് എസ് ആലത്തിയൂർ എന്ന സ്കൂൾ ബസ്സിനെതിരെയാണ് നടപടി എടുത്തത്.45 സീറ്റ് കപ്പാസിറ്റിയുള്ള സ്കൂൾ ബസ്സിൽ 70 സ്കൂൾ കുട്ടികളെ കുത്തിനിറച്ച് ഡോർ അടക്കാതെയും ഡോർ അറ്റൻഡർ ഇല്ലാതെയും ആണ് സർവീസ് നടത്തിയത്. കൂടാതെ ബ...
Other

ഫിറ്റ്നസില്ല, ടാക്സില്ല; ടൂറിസ്റ്റ് ബസിനെ യാത്രയ്ക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ

നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസിന് വിനോദ യാത്രക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ദേശീയപാതയിൽ ഓപ്പറേഷൻ ഫോക്കസ് ത്രീ യുടെ ഭാഗമായി രാത്രികാല പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി. കെ മുഹമ്മദ് ഷഫീഖ്, പി.ബോണി , വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റ്നസും ടാക്സും ഇല്ലാതെ നിലത്തിലിറങ്ങിയ ടൂറിസ്റ്റ് ബസ് പുത്തനത്താണി നിന്നും കസ്റ്റഡിയിലെടുത്തത്. വടകരയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടൂർ വന്ന കുടുംബങ്ങൾ അടങ്ങിയ ടൂറിസ്റ്റ് സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. രേഖകൾ ഒന്നും തന്നെ ഹാജരാക്കാത്തതിനാൽ ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികൾ സ്വീകരിച്ച് ബസ് കോട്ടക്കൽ എൻഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാർക്ക് മറ്റൊരു ബസ് ഉദ്യോഗസ്ഥർ തന്നെ  ഏർപ്പെടുത്തി സുരക്ഷിതയാത്രയ്ക്ക് സൗകര്യം ഒരുക്കി. ...
Other

ലൈസൻസില്ലാത്ത അതിഥി തൊഴിലാളി വാഹനമോടിച്ചു; ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിൻ്റെ പണി

തിരൂരങ്ങാടി: ലൈസൻസില്ലാതെ വാഹനമോടിച്ച അതിഥി തൊഴിലാളി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. അതിഥി തൊഴിലാളിക്ക് വാഹനം കൊടുത്ത ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിന്റെ പണി . ഉദ്യോഗസ്ഥർ ആർസി ഉടമയ്ക്ക് 12500 രൂപ പിഴയിട്ടു. ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ ഒ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐ മാരായ പി അജീഷ്, പി ബോണി, കെ ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടെയാണ് അതിഥി തൊഴിലാളികൾ ഓടിച്ച രണ്ട് ഇരുചക്രവാഹനം ഉദ്യോഗസ്ഥരുടെ പിടിയിലായത് .വെന്നിയൂരിൽ നിന്ന് പിടിയിലായ അതിഥി തൊഴിലാളിക്ക് ലൈസൻസും വാഹനത്തിന് ഇൻഷുറൻസും ഇല്ലാത്തതിനാൽ കാവനൂർ സ്വദേശിയായ ആർ സി ഉടമക്ക് 12500 രൂപയും, പൂക്കിപ്പറമ്പ് വെച്ച് പിടിച്ച അതിഥി തൊഴിലാളിക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ആർസി ഉടമയായ കുണ്ടൂർ സ്വദേശിക്ക് 10500 രൂപയും പിഴ ചുമത്തി.ലൈസൻസില്ലാത്ത അതിഥി തൊ...
Other

ബൈക്കിന്റെ കോലം മാറ്റി, 17000 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി.നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷവും, നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും , നിലവിലുള്ള സൈലൻ...
Malappuram

നിരത്തിലിറക്കാൻ ഫിറ്റ്‌നസില്ല, ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ കൂരിയാട്ട് പരിശോധന നടത്തുന്നതിനിടെ അമിതവേഗതയിൽ പോയ ശ്രദ്ധയിൽ പെടുകയായിരുന്നു. എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവർ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോൾ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് പിടികൂടുകയായിരുന്നു.ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ച...
Local news

റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത്. വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പരാതി വ്യാപകമായതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ജില്ല ആർടിഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് എം വി ഐ ഡാനിയൽ ബേബി, എ എം വി ഐ എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും, മുൻപ് ദേശീയപാതയിൽ നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്തുകയും ചെയ്തു. ...
error: Content is protected !!