പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളുമായി വിഷുച്ചന്തക്ക് തുടക്കമായി
കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന വിഷു ചന്തക്ക് ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജുമൈല തണ്ടുതുലാന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളും ചന്തയില്‍ വില്‍പ്പനക്കുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ സക്കീര്‍ ഹുസൈന്‍, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, പി കെ അബ്ദുല്‍ ഹക്കീം, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല റിയാസ്, വിനീത, ഷീന, കൗണ്‍സിലര്‍മാരായ സുരേഷ് മാസ്റ്റര്‍, സഹിര്‍, അബ്ദുല്‍സമദ് ഉലുവാന്‍, സല്‍മ, സമീറ, ശിഹാബ്, കദീജ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച ചന്ത അവസാനിക്കും....