കൈക്കൂലി: കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലി വാങ്ങിയയെന്ന പരാതിയിൽ പരീക്ഷാഭവൻ ജീവനക്കാരനു സസ്പെൻഷൻ. പരീക്ഷാഭവനിലെ പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയാണ് സസ്പെൻഡ് ചെയ്തത്.
മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാർ അറിയിച്ചു.
എം ജി സർവകലാശാലക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും കൈക്കൂലി പരാതി ഉയർന്നത് സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെയാണ് കൈക്കൂലി പ്രശ്നവും ഉയർന്നു വന്നത്.
മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽനിന്ന് ഗൂഗിൾപേ വഴി 5000 രൂപയാണ് കൈപ്പറ്റിയത്. അപേക്ഷ നൽകി മടങ്ങിയ ഇവർക്കു ദിവസങ്ങൾക്കകം സർവകലാശാലയിൽനിന്ന് മെമ്മോ ലഭിച്ചു. മതിയായ ഫീസ് അടച്ചില്ലെന്നായിരുന്നു അറിയിപ്പ്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്.
അപേക്ഷക നേരത്തേ തപാൽ ഇനത്തിൽ അ...