Tag: Exam centre

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

'മൂക്' ശില്പശാല മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളെക്കുറിച്ച് (മൂക്) കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. അധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എം. മനോഹരന്‍, ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.      പി.ആര്‍. 392/2023 പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവര്‍ 29 മുതല്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കാടാമ്പുഴ ഗ്രേസ് വാലി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം. ഫോണ്‍ 0494 2407188.     പി.ആര്‍. 393/2023 പരീക്ഷ എട്ട്, ഒമ്പത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 8-ന് തുടങ്ങും. ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അഖിലേന്ത്യാ കോര്‍ഫ് ബോള്‍കാലിക്കറ്റിന് കിരീടം ജയ്പൂരിലെ അപ്പക്‌സ് യൂണിവേഴ്‌സിറ്റിയില്‍  നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കോര്‍ഫ് ബോള്‍ (മിക്‌സഡ്) ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍  ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയെ 14-3 എന്ന സ്‌കോറിനും അപ്പക്‌സ് യൂണിവേഴ്‌സിറ്റിയെ 8-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റിന്റെ കുതിപ്പ്. ആവേശകരമായ അവസാന മത്സരത്തില്‍  സാവിത്രി ഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയെ 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി കാലിക്കറ്റിന്റെ അരുണ്‍ ഷാജിയെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ - നിധിന്‍, അരുണ്‍ ഷാജി (ജി.സി.പി.ഇ. കോഴിക്കോട്), കെ.എസ്. സഞ്ജയ്, റോബിന്‍ കെ. ഷാജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അക്ഷയ് തിലക് (എം.ഇ.എസ്. കെ.വി.എം. വളാഞ്ചേരി), ക്രിസ്തുരാജ് ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സെനറ്റ് തെരഞ്ഞെടുപ്പ്വോട്ടര്‍പ്പട്ടികയിലേക്ക് വിവരങ്ങള്‍ നല്‍കണം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിന് വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജര്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാത്ത കോളേജുകള്‍ 15-ന് 5 മണിക്ക് മുമ്പായി സര്‍വകലാശാലാ ഇലക്ഷന്‍ സെക്ഷനില്‍ വിവരങ്ങള്‍ നല്‍കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇനിയൊരറിയിപ്പ് ഉണ്ടാകില്ലെന്നും രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.     പി.ആര്‍. 296/2023 ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ യുവതയുടേത്- തുഷാര്‍ ഗാന്ധിഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ യുവജനങ്ങളുടേതാണെന്ന് എഴുത്തുകാരനും ഗാന്ധിജിയുടെ പ്രപൗത്രനുമായ തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട...
error: Content is protected !!