Tag: fake id

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; 20 കാരന്‍ അറസ്റ്റില്‍
Crime, Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; 20 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയില്‍ നിന്ന് പ്രചരിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥനെ (20) ആണ് ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കായംകുളം സബ്ബ് ഡിവിഷന്‍ ഓഫീസറിന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ശ്രീകുമാര്‍, ...
error: Content is protected !!