Tag: Family

താനൂര്‍ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1.5 കോടിയുടെ ധനസഹായം കൈമാറി
Accident, Information

താനൂര്‍ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1.5 കോടിയുടെ ധനസഹായം കൈമാറി

തിരൂര്‍ : താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരാത്ത് നടന്ന ബോട്ടവകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി. തിരൂര്‍ താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നഷ്ടപരിഹാര തുക കൈമാറിയത്. മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്. ബോട്ടപകടത്തില്‍ ഭാര്യ സീനത്ത്, മക്കളായ ഫിദ ദില്‍ന, ഷഫ്ല, ഷംന, അസ്ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സൈതലവി 50 ലക്ഷം രൂപയും ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവര്‍ മരിച്ച സൈതലവിയുടെ സഹോദരനായ കുന്നുമ്മല്‍ സിറാജ് 40 ലക്ഷം രൂപയും ഭാര്യ ജല്‍സിയ മകന്‍ ജരീര്‍ എന്നിവരെ നഷ്ടമായ കുന്നുമ്മല്‍ മുഹമ്മദ് ജാബിര്‍ 20 ലക്ഷം രൂപയും മന്ത്രിയില്‍ നിന്ന് തുക ഏറ്റുവാങ്ങി. അപകടത്തില്‍ മരണപ്പെട്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്...
Other

കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് ആരുമറിയാതെ വിമനമിറങ്ങി, കാണാനില്ലെന്ന് പരാതി

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളിസ്വദേശിയെ കാണാതായതായി പരാതി.കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. 22-ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ, ഇതുവരെയും വീട്ടിലെത്തിയില്ല. പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതിനൽകി ...
Other

സൈനികൻ സൈജലിന്റെ കുടുംബത്തെ തിരൂരങ്ങാടി യതീംഖാന ഏറ്റെടുക്കും

തിരൂരങ്ങാടി: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി അഞ്ചപ്പുര കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് സൈജലിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് തിരൂരങ്ങാടി യതീം ഖാന ഭാരവാഹികൾ അറിയിച്ചു. പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍. കുടുംബത്തിന് താത്പര്യമുണ്ടെങ്കിൽ, ഇവരുടെ പഠനവും മറ്റു ചിലവുകളും വഹിക്കാൻ തയ്യാറാണ് എന്നു സൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത സി പി ഉമർ സുല്ലമി ഭാരവാഹികൾക്ക് വേണ്ടി അറിയിക്കുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഷൈജലും സഹോദരൻ ഹനീഫയും തിരൂരങ്ങാടി യതീം ഖാനയിലാണ് വളർന്നതും പഠിച്ചതും. സൈജലിന്റെ ഉമ്മ സുഹ്‌റയും യതീം ഖാനയിൽ ആയിരുന്നു. കോട്ടയം സ്വദേശി കോയ യതീം ഖാനയിൽ നിന്നാണ് വിവാഹം സുഹ്റയെ വിവാഹം കഴിക്...
error: Content is protected !!