സപ്ലൈക്കോ നെല്ല് സംഭരണം മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സപ്ലൈക്കോ നെല്ല് സംഭരണം 2022-23 മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2023 മാര്‍ച്ച് 31ന് മുമ്പ് നെല്ല് കൊയ്ത് സംഭരണത്തിനായി നല്‍കാന്‍ കഴിയുന്ന കര്‍ഷകര്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇനി മുതല്‍ സംഭരിച്ച നെല്ലിന്റെ പണം നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്നു. പിആര്‍എസ് ലോണ്‍ സംവിധാനം നിര്‍ത്തലാക്കി.
എല്ലാ കര്‍ഷകരും പുതുതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷ പുതുക്കി നല്‍കുന്ന രീതി ഉണ്ടായിരിക്കില്ല. സ്വന്തം, പാട്ടം(താല്‍ക്കാലികം)ഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ പ്രിന്റ് പകര്‍പ്പ് ഒപ്പിട്ടത് കൃഷിഭവനില്‍ നല്‍കണം. ഒരു കര്‍ഷകന് തന്നെ സ്വന്തം, പാട്ടം എന്നിങ്ങനെ കൃഷിയുണ്ടെങ്കില്‍ രണ്ട് അപേക്ഷ ആയി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. വെള്ള, ചുവപ്പ് നെല്ല് ഇനങ്ങള്‍ ഒരാള്‍ തന്നെ കൃഷി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് അപേക്ഷയായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പാട്ടകൃഷി ചെയ്യ...