Tag: fashion gold

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; മുന്‍ എംഎല്‍എ എംസി കമറുദീനും പൂക്കോയ തങ്ങളും അറസ്റ്റില്‍
Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; മുന്‍ എംഎല്‍എ എംസി കമറുദീനും പൂക്കോയ തങ്ങളും അറസ്റ്റില്‍

കോഴിക്കോട് : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം.സി.കമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും കോഴിക്കോട് നിന്നുള്ള ഇഡി സംഘം കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്ടെ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ട് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. നിലവില്‍ ഇരുവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികള്‍ ഓഹരിയായു...
Kerala, Other

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കമ്പനിയുടെ എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദന്റെ റിപ്പോര്‍ട്ടിലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ബഡ്സ് നിയമം -2019 ലെ ഏഴാം വകുപ്പില്‍ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത്. പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ 10 കോടി രൂപയുടെ ഒരേക്...
error: Content is protected !!