Tag: Father

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ലൈംഗിക പീഡനം ; മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി
Information

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ലൈംഗിക പീഡനം ; മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി

മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 44.5 വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്.അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പൊലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവ...
Crime, Information

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകി ; മകന്‍ പിതാവിനെ കൊലപ്പെടുത്തി

തൃശൂര്‍: തൃശ്ശൂരിലെ ചേര്‍പ്പില്‍ കോടന്നൂരിനടുത്ത് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകിയതിന് മകന്‍ അച്ഛനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോയെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. റിജോ വെല്‍ഡിങ് ജോലിക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോ രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിളിക്കാന്‍ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തര്‍ക്കത്തിലാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വാക്കേറ്റത്തിനിടെ പ്രകോപിതനായ റിജോ പിതാവിനെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് വിവരം. തലയ്ക്ക...
Crime, Information

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയി ; അച്ഛന്‍ വിറകിടനടിച്ചു കൊന്നു

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയതിന് മകനെ അച്ഛന്‍ വിറകിടനടിച്ചു കൊന്നു. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. ശിവറാം (32) ആണ് മരിച്ചത്. അച്ഛന്‍ ഷീണയെ സുബ്രമണ്യ പോലീസ് അറസ്റ്റ് ചെയ്തു. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ കറി കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ശിവാറാമും ഷീണയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന കോഴിയെ പിടിക്കാന്‍ ശിവറാം ശ്രമിച്ചു. ഇത് പിതാവിനെ പ്രകോപിതനാക്കി.ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്. ...
Crime

വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധം, കൊന്ന് കഷ്ണങ്ങളാക്കി വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു ; പിതാവ് അറസ്റ്റില്‍

അമരാവതി: വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് മകളെ അച്ഛന്‍ കൊലപ്പെടുത്തി ശരീരാവശിഷ്ടങ്ങള്‍ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിച്ചു. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. കേസില്‍ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെണ്‍മക്കളാണ്. 21 വയസ്സുള്ള മൂത്ത മകള്‍ പ്രസന്നയെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ കുടുംബവുമായി ഹൈദരാബാദില്‍ താമസിക്കുന്നതിനിടെ യുവതിക്ക് മറ്റൊരാളുമായി പ്രണയത്തിലായി. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകളുടെ പ്രണയ ബന്ധം അറിഞ്ഞ ദേവേന്ദ്ര റെഡ്ഢി ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബന്ധം തുടര്‍ന്നും ഇവര്‍ ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞതോടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതശരീരം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ തള്ളി ഒന്നുമ...
error: Content is protected !!