നിപ പ്രതിരോധം : അഞ്ച് ദിവസം കൊണ്ട് എത്തിയത് 27908 വീടുകളില്‍ ; ഫീല്‍ഡ് സര്‍വ്വേക്ക് മാതൃകയായി മലപ്പുറം
മലപ്പുറം : നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സര്‍വ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അഞ്ചു ദിവസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഈ സര്‍വ്വേയില്‍ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോണ്‍ടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീല്‍ഡ് സര്‍വ്വേയില്‍ ആകെ 1707 വീടുകള്‍ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി.
പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തില്‍ 144 ടീമുകള്‍ 14500 വീടുകളിലാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഇതില്‍ 944 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തില്‍ 95 ടീമുകള്‍ 13408 വീടുകളിലാണ് സന്ദര്‍ശിച്ചത്. ഇതില്‍ 406 പേര്‍ പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല...