Sunday, September 14

Tag: Fire force

വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
Kerala

വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം : വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണിരുന്നു. ഈ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്. സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ...
Other

‘കരിപ്പൂരിൽ വീണ്ടും വിമാനപകടം’; ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ അറിഞ്ഞു മോക്ക് ഡ്രിൽ

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രിൽ. ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ വിമാന അപകടത്തിൽ’ കണ്ടത്.  ഇന്നലെ (നവംബർ29) വൈകുന്നേരം നാല് മണിയോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താതവളത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തി എയർ പോർട്ട് റൺ വേക്ക് പുറത്തുള്ള റാർ ഏരിയയിൽ വിമാനാപകടം ഉണ്ടായെന്ന വാർത്ത വരുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ തീയും പുകയും അൽപ സമയം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടർന്ന് അപകടം നടന്ന പ്രദേശത്തേക്ക് എയർപോർട്ട് അതോറിറ്റിയുടെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനും ആബുലൻസുകളും സൈറൺ മുഴക...
error: Content is protected !!