നീറ്റ് ഫലം പ്രഖ്യാപിച്ചു, മലയാളി ഉൾപ്പെടെ 3 പേർക്ക് ഒന്നാം റാങ്ക്
ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ കാർത്തിക ജി. നായർ, തെലങ്കാനയിലെ മൃണാൾ കുറ്റേരി, ഡൽഹിയിലെ തൻമയി ഗുപ്ത എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടു. കാർത്തിക മഹാരാഷ്ട്രയിലാണ് പരീക്ഷ എഴുതിയത്. കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ആലപ്പുഴ മാവേലിക്കര സ്വദേശി ഗൗരി ശങ്കറിനാണ് ഒന്നാം റാങ്ക്.
സെപ്റ്റംബർ 12ന് നടന്ന നീറ്റിൽ 15.44 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 15 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു. 8,70074 പേർ യോഗ്യത നേടി. കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ആലപ്പുഴ മാവേലിക്കര സ്വദേശി ഗൗരിശങ്കറാണ് ഒന്നാമത്. അഖിലേന്ത്യാ തലത്തിൽ 17 ാം റാങ്കുകാരനാണ് ഗൗരി.
neet.nta.nic.in എന്ന സൈറ്റിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം. ദേശീയ തലത്തിലെ ഉയർന്ന റാങ്കു...