Tag: Flag off

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു
Travel

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു

കരിപ്പൂർ : കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായർ) പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി,  മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫർ കയാൽ , പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്  ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം,  ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട...
Feature, Information, Other

വന്ദേ ഭാരത് ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

'തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സര്‍വിസ്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കൊപ്പം അൽപനേരം ചിലവഴിച്ചു. തുടർന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവന...
Information

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. അല്‍പസമയത്തിനകം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരില്‍ എത്തിയത്. ക്ഷണിക്കപ്പെട്ട യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. വന്ദേഭാരത് ഫ്‌ലാഗ് ഓഫിനുശേഷം...
error: Content is protected !!