Tuesday, September 22

Tag: Flight passanger

മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു
Other

മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

മാസ്കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറൽ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിൽനിന്ന് ജീവനക്കാർ ഇറക്കിവിട്ടത്. ഫോർട്ട് ലൗഡർഡെയ്ൽ വിമാനത്താവളത്തിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാർ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ കാബിൻ ക്രൂ ഇയാളോട് വിമാനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോൾ നിർദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിൻ ക്രൂവിന്റെ മറുപടി. തുടർന്ന് വാക്കേറ്റത്തിനോ തർക്കത്തിനോ മുതിരാതെ ആദം വിമാനത്തിൽനിന്ന് ഇറങ്ങിയെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ സഹയാത്രികർ മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ വീഡ...