Wednesday, August 20

Tag: food volgger

കൊച്ചിയില്‍ പ്രമുഖ ഫുഡ് വ്‌ലോഗര്‍ മരിച്ച നിലയില്‍
Kerala, Other

കൊച്ചിയില്‍ പ്രമുഖ ഫുഡ് വ്‌ലോഗര്‍ മരിച്ച നിലയില്‍

കൊച്ചി: പ്രമുഖ ഫുഡ് വ്‌ലോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികള്‍ക്ക് ഏറെ പരിചിതനായിരുന്നു രാഹുല്‍. സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ളയാളാണ് രാഹുല്‍. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുല്‍ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ അവസാനമായി ഫുഡ് വ്‌ലോഗ് വിഡിയോ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള...
error: Content is protected !!