Sunday, September 20

Tag: Football player death

Obituary

സ്വന്തം ഗോള്‍കീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ചു വീണു; അള്‍ജീരിയന്‍ ഫുട്‌ബോളര്‍ക്ക് ദാരുണാന്ത്യം

അൾജിയേഴ്സ് (അൾജീരിയ): സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ച അൾജീരിയൻ ഫുട്ബോളർക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച ഒറാനിൽ നടന്ന അൾജീരിയൻ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സോഫിയാൻ ലുകർ എന്ന 28 കാരനായ അൾജീരിയൻ ഫുട്ബോളറാണ് മരിച്ചത്. എം.സി സൈദ - എ.എസ്.എം ഒറാൻ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യ പകുതിക്കിടെയാണ് എം.സി സൈദ താരമായ ലുകർ സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് വീഴുന്നത്. തുടർന്ന് വൈദ്യ സഹായം തേടിയ ശേഷം വീണ്ടും കളത്തിലിറങ്ങിയ താരം 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു....