Tag: four year old

വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത ഓട്ടോമാറ്റിക് കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്
Local news

വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത ഓട്ടോമാറ്റിക് കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

എടപ്പാള്‍ : വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ മുറ്റത്ത് നില്‍ക്കുന്നവരെ ഇടിക്കുകയായിരുന്നു. കാര്‍ വേഗത്തില്‍ വന്നതിനാല്‍ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ പൂര്‍ണമായും കയറിയിറങ്ങി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ പെണ്‍കുട്ടിക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ഷാഹിറിന്റെ മകള്‍ അലിയയുടെ പരിക്കാണ് ഗുരുതരം....
error: Content is protected !!