Tag: Full a plus

മലപ്പുറത്തിന് എ പ്ലസ്; ഫുൾ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാമത്
Malappuram

മലപ്പുറത്തിന് എ പ്ലസ്; ഫുൾ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാമത്

മലപ്പുറം : ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി മലപ്പുറം ജില്ല. 78.27 ശതമാനമാണ് ജില്ലയുടെ പരീക്ഷാ വിജയം. 4735 പേർ ഫുൾ എ പ്ലസും കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‍ വിജയ ശതമാനത്തിലും (79.63) ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും (5659) കുറവുണ്ട്. വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ 1.36% കുറഞ്ഞു. ഫുൾ എ പ്ലസുകളിൽ 924 എണ്ണത്തിന്റെ കുറവുണ്ടായി. എങ്കിലും വിജയശതമാനത്തിൽ സംസ്ഥാന ശരാശരിയേക്കാൾ (77.81%) മുന്നിലാണ് ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് സ്വന്തമാക്കിയതും മലപ്പുറം തന്നെ. ഇത്തവണ ജില്ലയിൽ നിന്ന് 3 വിദ്യാർത്ഥികളാണ് മുഴുവൻ മാർക്കും (1200) സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 11 പേർ മുഴുവൻ മാർക്ക് നേടിയിരുന്നു. ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 64,426 പേരിൽ 50,426 പേരും ഉപരിപഠന യോഗ്യത നേടി. വിഎച്ച്എസ്ഇ വിഭാഗത്തിൽ 64.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 69.40% ആയിരുന്നു. 4.59 ശതമാനത്തിന...
Education, Malappuram

എസ്.എസ്.എല്‍.സിയില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് മലപ്പുറം

· 99.32 വിജയശതമാനം· 77691 കുട്ടികള്‍ ഉപരിപഠന യോഗ്യത നേടി· സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എപ്ലസ് ജില്ലയ്ക്ക്· 7230 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി· 189 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം  എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണയും ജില്ലയ്ക്ക് ചരിത്രനേട്ടം. 99.32 ശതമാനം വിജയമാണ് ഇത്തവണ ജില്ല നേടിയത്. 77,691 കുട്ടികള്‍ ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 39,217 ആണ്‍കുട്ടികളും 38,474 പെണ്‍കുട്ടികളുമാണ് യോഗ്യത നേടിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 99.72 വിജയശതമാനവും തിരൂരില്‍ 98.88 ശതമാനവും വണ്ടൂരില്‍ 98.94 ശതമാനവും തിരൂരങ്ങാടിയില്‍ 99.4 ശതമാനവുമാണ് വിജയം. 78,224 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതിയത്. 39,560 ആണ്‍കുട്ടികളും 38,664 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ നേട്ടവും ഇത്തവണയും ജില്ലയ്ക്കാണ്. 7,230...
error: Content is protected !!