ഗഹാൻ മറ്റൊന്നിനും ഉപയോഗിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട : ഒരു പ്രത്യേക കാര്യത്തിനായി മാത്രം സമ്മതിച്ചു ഒപ്പിട്ട് നൽകുകയും സഹകരണബാങ്ക് സ്വീകരിക്കുകയും ചെയ്ത ഗഹാൻ പ്രസ്തുത ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗഹാൻ എത്രയും വേഗം തിരികെ നൽകണമെന്നും എല്ലാ പ്രമാണങ്ങളും അനുബന്ധ രേഖകളും വായ്പയെടുത്തയാളിന് തിരികെ നൽകണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടു. വായ്പയെടുത്തയാളുടെ ഭാര്യയുടെ പേരിലുള്ള കുടിശിക ഈടാക്കാൻ സഹകരണബാങ്കിന് നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് (ജനറൽ) കമ്മീഷൻ ഉത്തരവ് നൽകിയത്. പത്തനംതിട്ട കുമ്പഴ കൈനിക്കര ജോസഫ് നൽകിയ പരാതിയിലാണ് നടപടി. താൻ മൈലപ്ര സഹകരണബാങ്കിൽ നിന്നും ഇരുപത്തിനാലു ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ഇതിന് വസ്തു ഈട് ഗഹാൻ എഴുതിയിരുന്നുവെന്നും വായ്പ പൂർണ്ണമായി അടച്ചുതീർന്നിട്ടും പ്രമാണവും അനുബന്...