Tag: Ganja and banned tobacco products seized from Tirur railway station

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
Crime, Malappuram

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ എൻഡിപി എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധന നടത്തിയത്.ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രദുൽ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു....
error: Content is protected !!