Tag: Ganja

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്
Other

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്. 2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.  മല...
Crime

വേങ്ങരയിൽ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വേങ്ങര : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ അനിൽ (43) ആണ് പിടിയിലായത്. വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ട് സ്പെഷ്യൽ ടീമും ചേർന്ന് ഇന്നലെ വൈകിട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ SI ഗിരീഷ് എം, ASI അശോകൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, R ഷഹേഷ്, സിറാജ്ജുദ്ധീൻ K, മോഹനദാസ്,സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ്...
Crime

200 കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ 22 കാരിയും സംഘവും പിടിയിൽ. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അങ്കമാലി കറുകുറ്റി ദേശീയപാതയിൽ നിന്നും രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41) പൊക്കൽ സ്വദേശി ഫൈസൽ (35) തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വർഷ (22) എന്നിവരെയാണ് പിടിയിലായത്. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്നും 2000 മുതൽ 3000 രൂപക്കാണ് കഞ്ചാവ് ഇവർ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതൽ 30,000 രൂപക്ക് വരെയാണ് വില്പന നടത...
error: Content is protected !!