ഗസ ഐക്യദാർഡ്യ ഗാനം പാടി വൈറലായ ശഹബാന് ആദരം.
ഏ.ആർ നഗർ: ഗസ തെരുവിലെ ചോര കണ്ട്…ഞാനും എഴുതട്ടെ ഒരു കണ്ണീർ കാവ്യം… പിഞ്ചോമന മക്കളെ ചോരക്കായ്… ദാഹിച്ചലയുന്ന ചെന്നായ് കൂട്ടം… ഗാനം പാടി വൈറലായ നമ്പം കുന്നത്ത് മുഹമ്മദ് ശഹബാനെ ഉപഹാരം നൽകി ആദരിച്ചു. ഗസയിലെ കുരുന്നുകൾക്കെതിരെ ഇസ്രായേൽ നടത്തിയ ക്രൂരതയും നിങ്ങളുടെ സഹനത്തിന് ഒരു നാൾ മോചനമാവുമെന്ന സന്തോഷമുന്നറിയിപ്പ് നൽകുന്ന റാഷിദ് കണ്ണൂരിൻ്റെ വരികൾ സ്കൂൾ കലോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സ് നിശബ്ദമായി. ആ ഈറനണിഞ്ഞ നിശബ്ദത ഫലസ്തീൻ മോചനത്തിനുള്ള പ്രാർത്ഥനയുമായി. സ്കൂൾ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ ലക്ഷങ്ങൾ കാഴ്ച്ചക്കാരായാണ് ശഹ്ബാൻ വൈറലായത്.മമ്പുറം വെട്ടത്ത് ബസാർ നമ്പംകുന്നത്ത് ബഷീർ -സാജിദ ദമ്പതികളുടെ മകനാണ്. സുബ്ഹാൻ (ഡിഗ്രി വിദ്യാർത്ഥി) സുഹാന(പ്ലസ് ടു വിദ്യാർത്ഥിനി )സഹോദരങ്ങളാണ്. ഇവരും പാട്ടുകാരാണ്.പ്രഥമധ്യാപിക ജി.സുഹ്റാബി, പി. അബ്ദുൽ ലത്തീഫ്, പി.ഇസ്മായിൽ, എം. ഫസീല, സി.നജീബ്,മുനീർ വിലാശ്ശേരി,എവി ഇസ്ഹ...

