കാലിക്കറ്റ് സർവകലാശാലയിൽ ജിയോളജി മ്യൂസിയം തുറന്നു
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജിയോളജി മ്യൂസിയം തുറന്നു. ശിലകള്‍, ധാതുക്കള്‍, ഫോസിലുകള്‍ എന്നിവയുടെ 200-ലധികം ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പമുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാനുമാകും. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി ജിയോസയന്‍സ് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കിണറുകള്‍ക്കും കുഴല്‍കിണറുകള്‍ക്കും സ്ഥാനം നിര്‍ണയിക്കല്‍, ജിയോളജിക്കല്‍ സര്‍വേ, ജി.ഐ.എസ്. മാപ്പിംഗ്, പാറയുടെ സ്ഥാനം കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത ഫീസില്‍ ഇവിടെ നിന്ന് ലഭ്യമാകും. മ്യൂസിയത്തിന്റേയും ജിയോ സയന്‍സ് ക്ലിനിക്കിന്റേയും പുതുതായി തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്...