Sunday, August 17

Tag: Goa

കോളേജില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ ബസില്‍ മദ്യം കടത്തി ; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്
Kerala, Other

കോളേജില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ ബസില്‍ മദ്യം കടത്തി ; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

കൊല്ലം: കോളേജില്‍ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവന്‍ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് ടൂര്‍ പോയത്....
Accident

ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഫുട്‌ബോൾ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പുറപ്പെട്ട 2 പേർ കാസർകോട് അപകടത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ സുബൈറിൻ്റെ മകൻ ഷിബിൽ (20), പള്ളിത്തൊടി അബ്ദുൽ കരീമിൻ്റെ മകൻ ജംഷീർ (22) എന്നിവരാണു മരിച്ചത്. ഷിബിൽ ഹൈദരാബാദ് എഫ് സി ക്കു വേണ്ടി കളിക്കുന്ന റബീഹിൻ്റെ പിതൃസഹോദരൻ്റെ മകനാണ്. ഇന്നലെ രാത്രി 8 ന് മണിക്കാണ് ഇവർ ബൈക്കിൽ പുറപ്പെട്ടത്. കാറിൽ മറ്റൊരു സംഘവും ഇവർക്കൊപ്പം യാത്ര പോയിരുന്നു. ഇന്ന് പുലർച്ചെ 5 ന് കാസർകോട് ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക്...
error: Content is protected !!