കോഴിക്കോട് നിർത്തിയിട്ട കാർ മോഷ്ടിച്ച എ ആർ നഗർ സ്വദേശി പിടിയിൽ
കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.എ ആർ നഗർ മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടര്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്.
നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്‍റെ താക്കോല്‍ എടുക്കാൻ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്...