Sunday, August 31

Tag: Gold dress

സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങളുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ
Crime

സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങളുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ടീഷർട്ടും അടിവസ്ത്രവും ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശി എ. ഹാരിസ് ആണു പിടിയിലായത്. 3 വസ്ത്രങ്ങളുടെയും തൂക്കം 1.573 കിലോഗ്രാം ഉണ്ടെന്നും ഇവ കത്തിച്ചു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ ധരിച്ചെത്തിയ വസ്ത്രങ്ങളുടെ ഉള്ളിലായിരുന്നു സ്വർണം തേച്ചുപിടിപ്പിച്ചിരുന്നത്.  ഒറ്റനോട്ടത്തിൽ കാണാതിരിക്കാനായി പുറമേ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം, സ്വർണം തേച്ച പാന്റ്സ് ധരിച്ചെത്തിയ തലശ്ശേരി മാമംകുന്ന് സ്വദേശി കെ.ഇസ്സുദ്ദീ (46)നെ‍ പൊലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിനകത്തെ പരിശോധനകളിൽ പിടിക്കപ്പെടാതെ പുറത്തെത്തിയ ഇയാളെ കരിപ്പൂർ പൊലീസാണു കുടുക്കിയത്. പാന്റ്സ് കത്തിച്ച്, ഏകദേശം 50 ലക്ഷ...
error: Content is protected !!