Tag: Governer arif muhammad khan

ഗവർണറുടെ അന്ത്യശാസനം തള്ളി വി സി മാർ; ഇന്ന് വൈകുന്നേരം ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്
Politics

ഗവർണറുടെ അന്ത്യശാസനം തള്ളി വി സി മാർ; ഇന്ന് വൈകുന്നേരം ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്

തിരുവനന്തപുരം : സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അസാധാരണ നിർദേശം വിസിമാർ തള്ളിയതോടെ ഗവർണറുടെ അടുത്ത നടപടി നിർണായകം. രാജിവയ്ക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി അവസാനിച്ചതോടെ ഇവർ നിയമവഴി തേടുകയാണ്. കണ്ണൂർ, എംജി, കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർമാർ വിഷയത്തിൽ നിയമോപദേശം തേടി. ആറു വിസിമാർ ഗവർണറുടെ കത്തിന് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എംജി, കെടിയു, കുഫോസ് ഒഴികെയുള്ള വിസിമാരുടെ രേഖാമൂലമുള്ള മറുപടി. വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (...
Other

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ

തിരുർ. : സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോരൂറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ ഗവർണ്ണർക്ക്തിരുർ പാരാവലിക്ക് വേണ്ടി മുജീബ് താനാളു രാണ് കോൽക്കളി ക്കോൽ ഉപഹാരമായി നൽകിയത്. മലബാറിന്റെ തനത് കലയായ കോൽക്കളിയുടെ 20 കോലുകളാണ് ഉപഹാരമായി നൽകിയത്.കോൽക്കളിയെ കുറിച്ച് ഗവർണർ കൂടുതൽമന്ത്രിയോട് ചോദിച്ചറിഞ്ഞു. കോട്ടക്കൽ ആര്യ വൈദ്യശാലയിലെ പരിപാടിക്കെത്തിയഗവർണ്ണർ തിരുവനന്തപുരത്തേക്ക്തിരിച്ചു പോകും വഴിയാണ്മന്ത്രിയുടെ വസതിയിലെത്തിയത്.മന്ത്രിയും കുടുംബാംഗങ്ങളുംഗവർണ്ണറെ വസതിയിൽ സ്വീകരിച്ചു.മലപ്പുറം ജില്ലാ കളക്ടർപ്രേംകുമാർ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, കേരള ഫുട്ബോൾ ഫെഡറേഷൻ അംഗംആഷിഖ് കൈനിക്കര കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ , തിരുർ ഡി...
error: Content is protected !!