Tag: government

ഭാര്യമാര്‍ക്ക് കുടുംബ പെന്‍ഷന്‍ വീതിച്ചു നല്‍കണമെന്ന് ജീവനക്കാരന്‍, പറ്റില്ലെന്ന് സര്‍ക്കാര്‍
Kerala

ഭാര്യമാര്‍ക്ക് കുടുംബ പെന്‍ഷന്‍ വീതിച്ചു നല്‍കണമെന്ന് ജീവനക്കാരന്‍, പറ്റില്ലെന്ന് സര്‍ക്കാര്‍

പാലക്കാട് : രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ചു നൽകാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവീസ് റൂൾസ് ചട്ടങ്ങൾ ബാധകമാണെന്ന് സർക്കാർ അറിയിച്ചു. തന്റെ മരണ ശേഷം ലഭിക്കുന്ന കുടുംബപെൻഷൻ ആദ്യ ഭാര്യയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി അൻപതു ശതമാനം വീതിച്ച് നൽകണമെന്ന മുൻ ജീവനക്കാരൻ്റെ ആവശ്യം സർക്കാർ തള്ളി. മുൻ ജീവനക്കാരൻ സമർപ്പിച്ച ഹർജിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാരിന്റെ വിശദീകരണം. 2022 ഫെബ്രുവരിയിൽ താൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതായി പരാതിക്കാരനായ എം. ഷംസുദ്ദീൻ പറഞ്ഞു. തന്റെ ആദ്യഭാര്യ സർവീസിൽ ഉണ്ടായിരുന്നതുകൊണ്ട് പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഇതിന് പുറമെയാണ് ഫാമിലി പെൻഷൻ ലഭിക്കേണ്ടതെന്നും പരാതിയ...
Information

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരാഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു

പൊന്നാനി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. ഏപ്രില്‍ 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നിരവധി രോഗികള്‍ ആശ്രയിക്കുന്ന പൊന്നാനി ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നിലവില്‍ സ്ഥലപരിമിതിയുള്ള കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കുന്ന തരത്തിലാണ് ക്രമീകരണ പ്രവൃത്തികള്‍ നടത്തിയത്. ആശുപത്രി ലാബ്, ഫാര്‍മസി, പ്രവേശന കവാടം എന്നിവ ക്രമീകരിച്ചു. നാഷണല്‍ ഹെല്‍...
Information, Life Style

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം ; സര്‍ക്കാരിന്റെ അലംഭാവമാണ് കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം കാരണം കേരളം ദുരിതത്തിലായെന്നും സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. കൊച്ചിയില്‍ മാത്രമുള്ള പ്രശ്നമാണിതെന്ന് ആരും വിചാരിക്കേണ്ട. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമാണ് ഇതിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വളരെ ഗൗരമായിട്ടാണ് മാലിന്യപ്രശ്നം കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഒട്ടും ഗൗരവമില്ലാതെയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യരെ കൊന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സംഭവമെന്ന് കേരളം വിശ്വസിക്കുന്നു. തീ പിടുത്ത...
error: Content is protected !!