Tag: government job

പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായി എത്തിച്ചില്ല ; ഊരകത്ത് യുവാവിന് നഷ്ട്ടമായത് സര്‍ക്കാര്‍ ജോലി, നിയമനടപടിയുമായി മുന്നോട്ട്
Kerala, Local news, Malappuram

പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായി എത്തിച്ചില്ല ; ഊരകത്ത് യുവാവിന് നഷ്ട്ടമായത് സര്‍ക്കാര്‍ ജോലി, നിയമനടപടിയുമായി മുന്നോട്ട്

വേങ്ങര: പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായി എത്തിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് നഷ്ടമായത് സര്‍ക്കാര്‍ ജോലി. ഊരകം പോസ്റ്റോഫീസ് പരിധിയില്‍പ്പെടുന്ന ഒ.കെ.എം നഗര്‍ താമസിക്കുന്ന യുവാവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. സെപ്റ്റംബര്‍ എട്ടിന് നടക്കേണ്ട ഇന്റര്‍വ്യൂവിനുള്ള രജിസ്‌ട്രേഡ് ലെറ്റര്‍ യുവാവിന് ലഭിക്കുന്നത് ഈ മാസം ഇരുപത്തിനാലിനാണ്. അതും നാട്ടിലെ പലചരക്ക് കടയില്‍ നിന്നാണ് രജിസ്‌ട്രേഡ് ലെറ്റര്‍ ലഭിക്കുന്നത്. പോസ്റ്റുമാന്റെ വീഴ്ച ഒരു ജോലിയാണ് നഷ്ടമാക്കിയത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇന്റര്‍വ്യൂ നടത്തി ഡിപ്പാര്‍ട്ട്‌മെന്റ് അപ്പോയ്‌മെന്റ് നടത്തുകയും ചെയ്തു. പോസ്റ്റ്മാനെതിരെ വേറെയും പരാതികള്‍ നിലവിലുണ്ട്. ഇനി ആര്‍ക്കും ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരന്‍ എം.ടി റഹീസ് പറഞ്ഞു....
error: Content is protected !!