വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി
പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം
വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ...