Tag: Haritha karma sena

ഹരിത കർമസേന: ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് യൂസർഫീ വാങ്ങരുതെന്ന നിർദേശം പിൻവലിച്ചു
Malappuram, Other

ഹരിത കർമസേന: ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് യൂസർഫീ വാങ്ങരുതെന്ന നിർദേശം പിൻവലിച്ചു

ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് ബി.പി.എൽ കുടുംബങ്ങളിലുള്ളവർ യൂസർ ഫീ നൽകേണ്ടതില്ലെന്നും അവരുടെ യൂസർ ഫീ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കേണ്ടതാണെന്നും കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ നിർദേശം പിൻവലിച്ചു. ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർ യൂസർ ഫീ നൽകുന്നത് സംബന്ധിച്ച് സർക്കാരിന്റ അന്തിമ തീരുമാനം വരേണ്ടതുള്ളതിനാലാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ഇറക്കിയ നിർദേശം പിൻവലിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചത്. നിലവിൽ അതിദാരിദ്ര്യ കുടുംബങ്ങൾ, ആശ്രയ കുടുംബങ്ങൾ എന്നിവർക്ക് മാത്രമാണ് യൂസർ ഫീ യിൽ നിന്നും ഇളവ് അനുവദിച്ചിട്ടുള്ളത്. അവരുടെ യൂസർ ഫീ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകണമെന്നാണ് നിർദേശം. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ ശുചീകരണ-മാലിന്യ നിർമാർജന പ്രവർത...
Local news, Other

മാലിന്യ കവറില്‍ നിന്നും ലഭിച്ചത് സ്വര്‍ണമാല ; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി

എആര്‍ നഗര്‍ : മാലിന്യ കവറില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ വലിയപറമ്പ് ഒന്നാം വാര്‍ഡിലാണ് സംഭവം. എ ആര്‍ നഗര്‍ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരാണ് സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. സ്വര്‍ണമാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാക്കത്തലി ഉടമ പുതിയാട്ട് ശരണ്യക്ക് തിരിച്ചു നല്‍കി. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് കവറിനുള്ളില്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെയാണ് സ്വര്‍ണമാല ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പവനോളം വരുന്ന സ്വര്‍ണ മാലയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ മാല ആരുടെതാണെന്ന അന്വേഷണവും ഇവര്‍ ആരംഭിച്ചു. ഒടുവില്‍ വാര്‍ഡിലെ പുതിയാട്ട് ശരണ്യയുടെതാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു....
Local news

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

തിരൂരങ്ങാടി നഗരസഭയിൽ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്‌ ) സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശെഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റവാളി...
error: Content is protected !!