Tag: Hawildar muhammad saijal

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു
Other

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു.  വീട്ടില്‍ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് ക്ഷേമ വിവരങ്ങള്‍ ചോദിച്ചറിയുകയും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി. ഷൈജലിന്റെ വിയോഗത്തില്‍  അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.നഗരസഭ ചെയര്‍മാന്‍  എ. ഉസ്മാന്‍ മോമോന്റോ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ഷഹര്‍ബാനു  അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുസ്തഫ, സീനത്ത് അലിവാപ്പു, നിസാര്‍ അഹമദ്, കൗണ്‍സിലര്‍മാരായ അസീസ്, കാര്‍ത്തികേയന്‍, ജയദേവന്‍, റസാക്ക്, നസീമ, ജുബൈരിയ്യ, മാരിയ,ഫൗസിയ, മജുഷ, ഷാഹിദ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു. ...
Kerala

ധീരജവാൻ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലിയും, നഷ്ടപരിഹാര തുക വർധിപ്പിക്കുകയും വേണം: നിയമസഭയിൽ സബ്മിഷൻ

ലാൻസ് ഹവീൽദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുകയും, കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം - നിയമസഭയിൽ സബ്മിഷൻ നോട്ടീസ് നൽകി.. കാശ്മീരിലെ സിയാച്ചിൻ മേഖലയിൽ പെട്ട ലേ ലാഡാക്കിൽ സൈനിക വാഹന അപകടത്തിൽ മരണപ്പെട്ട ലൻസ് ഹാവിദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും, ഷൈജലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരതുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കേരള നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനു കെ. പി. എ മജീദ് എം. എൽ. എ നോട്ടീസ് നൽകി.  കേരള മുഖ്യമന്ത്രി  മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് സ്പീക്കർ ശ്രീ. എം. ബി രാജേഷിനു സബ്മിഷൻ നോട്ടീസ് നൽകിയിട്ടുള്ളത്.        കാശ്മീരിലെ ഇന്ത്യ- പാക്ക് അതിർത്തിയിൽ പെട്ട ലേ ലഡാക്കിലേക്ക് 2022 മെയ് 27 നു സൈനിക വാഹനവ്യൂഹം പോകുന്ന സമയത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയ...
Other

ധീരജവാന്‍ ഷൈജലിന്റെ കുടുംബത്തിന് മന്ത്രിയുടെ അടിയന്തര ധനസഹായം നൽകി

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് വേണ്ടി തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖില്‍ നിന്ന് ഷൈജലിന്റെ ഭാര്യ റഹ്‌മത്ത് തുക ഏറ്റുവാങ്ങി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, സൈനിക വെല്‍ഫയര്‍ ഓഫീസര്‍ കെ. എച്ച് മുഹമ്മദ് അസ്ലം, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ ജസ്ലി, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ...
Other

സൈനികൻ സൈജലിന്റെ കുടുംബത്തെ തിരൂരങ്ങാടി യതീംഖാന ഏറ്റെടുക്കും

തിരൂരങ്ങാടി: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി അഞ്ചപ്പുര കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് സൈജലിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് തിരൂരങ്ങാടി യതീം ഖാന ഭാരവാഹികൾ അറിയിച്ചു. പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍. കുടുംബത്തിന് താത്പര്യമുണ്ടെങ്കിൽ, ഇവരുടെ പഠനവും മറ്റു ചിലവുകളും വഹിക്കാൻ തയ്യാറാണ് എന്നു സൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത സി പി ഉമർ സുല്ലമി ഭാരവാഹികൾക്ക് വേണ്ടി അറിയിക്കുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഷൈജലും സഹോദരൻ ഹനീഫയും തിരൂരങ്ങാടി യതീം ഖാനയിലാണ് വളർന്നതും പഠിച്ചതും. സൈജലിന്റെ ഉമ്മ സുഹ്‌റയും യതീം ഖാനയിൽ ആയിരുന്നു. കോട്ടയം സ്വദേശി കോയ യതീം ഖാനയിൽ നിന്നാണ് വിവാഹം സുഹ്റയെ വിവാഹം കഴിക്...
Other

യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം അനുശോചന സംഗമമായി

തിരുരങ്ങാടി യതീംഖാനപൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി, നൂറ് കണക്കിന് സഹപാഠികളും പൂർവ്വ വിദ്യാർത്ഥികളും രാവിലെ മുതൽ യതീംഖാനയിൽ എത്തിച്ചേർന്നു, 11 മണിയോടെ പൊതുദർശനവും മയ്യത്ത് നമസ്ക്കാരവും നടന്നു,തുടർന്ന് പൂർവ്വ വിദ്യാർത്ഥി അനുശോചന സമ്മേളനം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു,യതീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം.കെ.ബാവ സാഹിബ് ഉൽഘാടനം ചെയ്തു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ ഡോ: അബ്ദുൽ അസീസ്, പി.എം അലവിക്കുട്ടി, ഇബ്രാഹിം പുനത്തിൽ, എൽ.കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, ഡോ.അബ്ദുറഷീദ്, ഡോ.മൊയ്തുപ്പ പട്ടാമ്പി, അസൈൻ കോഡൂർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ എന്നിവർ സംസാരിച്ചു,സെക്രട്ടറി പി.വി.ഹുസ്സൈൻ സ്വാഗതവും വ...
error: Content is protected !!