Tag: Heartattack

ഹൃദയാഘാതം ; സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ; നില ഗുരുതരം
Entertainment, Kerala

ഹൃദയാഘാതം ; സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും...
Kerala, Malappuram

ജിദ്ദയില്‍ കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. ജിദ്ദ ഹരാസാത്തില്‍ കുടിവെള്ളം വിതരണ ചെയ്യുന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Gulf

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ജിദ്ദയിലും ജിസാനിലുമായി 32 വർഷം ജോലി ചെയതു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കുന്നുമ്മൽ കുഞ്ഞി ഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കൾ: ജെസി, ഫെമീന, ജവാദ്, ശഹൽ. മരുമക്കൾ: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീൻ ഓമച്ചപ്പുഴ. ബെയ്ഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ സംസ്‌കരിക്കും. അനന്തര നടപടികൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെ എം സി സി നേതാക്കളായ ജമാൽ കമ്പിൽ, ശമീൽ മുഹമ്മദ് വലമ്പൂർ, യാസിർ വാൽക്കണ്ടി എന്നിവർ രംഗത്തുണ്ട്....
error: Content is protected !!