Tag: Helath department

രാത്രിയിലെ ഉപ്പിലിട്ട കച്ചവടം; നഗരസഭ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി
Other

രാത്രിയിലെ ഉപ്പിലിട്ട കച്ചവടം; നഗരസഭ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി

കടകൾക്ക് നോട്ടീസ് നൽകി തിരൂരങ്ങാടി : റംസാൻ മാസത്തിൽ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലും കവലകളിലും മാരകമായ രാസ പഥാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കി വിൽപ്പന നടത്തുന്ന വിവിധ ഇനം ഉപ്പിലിട്ടവ, അച്ചാറുകൾ മറ്റു ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന അനധികൃത ടെൻറ്റുകളിലും കടകളിലും നഗരസഭ പരിശോധന കർശനമാക്കി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കക്കാട് മുതൽ പള്ളിപ്പടി വരെയുള്ള ഇരുപതോളം സ്ഥലങ്ങളിൽ ആണ് ക്ളീൻ സിറ്റി മാനേജർ അബ്ദുൽ നാസറിന്റെയും, എച് ഐ സുരേഷിന്റെയും നേതൃത്വത്തിലുള്ള നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി നോട്ടിസ് നൽകിയത്. നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ചും തുടർന്നും കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി നഗര സഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സുലൈഖ കാലൊടി (ചെയർമാൻ ഇൻചാർജ് )ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ. എന്നിവർ അറിയിച്ചു. മഞ്ഞപ്പിത്തം ഉൾപ്പ...
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്...
error: Content is protected !!