രാത്രിയിലെ ഉപ്പിലിട്ട കച്ചവടം; നഗരസഭ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി

കടകൾക്ക് നോട്ടീസ് നൽകി

തിരൂരങ്ങാടി : റംസാൻ മാസത്തിൽ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലും കവലകളിലും മാരകമായ രാസ പഥാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കി വിൽപ്പന നടത്തുന്ന വിവിധ ഇനം ഉപ്പിലിട്ടവ, അച്ചാറുകൾ മറ്റു ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന അനധികൃത ടെൻറ്റുകളിലും കടകളിലും നഗരസഭ പരിശോധന കർശനമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കക്കാട് മുതൽ പള്ളിപ്പടി വരെയുള്ള ഇരുപതോളം സ്ഥലങ്ങളിൽ ആണ് ക്ളീൻ സിറ്റി മാനേജർ അബ്ദുൽ നാസറിന്റെയും, എച് ഐ സുരേഷിന്റെയും നേതൃത്വത്തിലുള്ള നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി നോട്ടിസ് നൽകിയത്.

നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ചും തുടർന്നും കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി നഗര സഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സുലൈഖ കാലൊടി (ചെയർമാൻ ഇൻചാർജ് )ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ. എന്നിവർ അറിയിച്ചു.

മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ റിപ്പോർട്ട് ചെയ്യുപ്പെടുന്ന ഈ ചൂട് സീസണിൽ ജനങ്ങളുടെ ആരോഗ്യം കൂടുതൽ സുരക്ഷിതമാക്കുന്ന നടപടികളാണ് ആരോഗ്യ വിഭാഗത്തിന്റെസഹകരണത്തോടെ നഗരസഭ ചെയ്ത് വരുന്നത്.
അതിനിടക്ക് ഇത്തരം അനാരോഗ്യകരമായ പ്രവർത്തികളോട് സന്ധി ചെയ്യാനോ കണ്ടില്ലെന്ന് നടിക്കാനോ ഭരണ സമിതിക്കാവില്ലെന്നും തുടർ ദിവസങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വേണ്ടി വന്നാൽ പ്രത്യേക സ്‌ക്വാർഡ് തന്നെ രൂപീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
പരിശോധനക്ക് ജെ എച് ഐ മാരായ സ്മിത, ദേവയാനി, ജിൻഡോ, നിഷാന്ത്, മുകേഷ് എന്നിവരും പങ്കാളികളായി.

error: Content is protected !!