Tag: Helmet

ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിച്ചു ; പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക, ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തു
Kerala, Other

ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിച്ചു ; പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക, ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തു

കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിന് പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക. പിഴ ഒരു കേസിന് മാത്രമല്ല അഞ്ച് മാസത്തിനിടെ 146 കേസുകളാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് ചെറുകുന്ന് സ്വദേശിയായ 25കാരന് വന്നത്. ഈ കേസുകളില്‍ 86500 രൂപയാണ് പിഴ ചുമത്തിയത്. കൂടാതെ ഈ അഞ്ച് മാസ കാലയളവിനുള്ളില്‍ ഇതേ യുവാവിന്റെ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റില്‍ ആളുകള്‍ യാത്ര ചെയ്തതിന് 27 കേസുകള്‍ വേറെയുമുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയിലെ റോഡ് ക്യാമറയിലാണ് യുവാവ് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥിരമായി പതിഞ്ഞത്. പിഴയൊടുക്കിയാലും ബൈക്ക് ഓടിക്കാന്‍ യുവാവിന് കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയൊടുക്കണമെന്ന് കാണിച്ച് ഓരോ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും യുവാവിന് നോ...
Automotive

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാനപ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം കൈമാറണമെന്നും നിർദേശമുണ്ട്.അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു.  ഇതിന്റെ ചുവടുപിടിച്ചാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശുപാർശ. അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസത്തേക്കായിരിക്കും ലൈസൻസും സസ്പെൻഡ് ചെയ്യുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ടു ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കർശനമായി ന...
Automotive, Kerala

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിഴ

തിരുവനന്തപുരം: ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് മോട്ടർ വാഹന വകുപ്പ് പറഞ്ഞു. ...
error: Content is protected !!