കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹെറോയിൻ കടത്തുകേസിൽ സാംബിയൻ വംശജയായ വനിതക്ക് 32 വർഷം കഠിന തടവ്
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്തുവാൻ ശ്രമിച്ച കുറ്റത്തിന് സാംബിയൻ വംശജയായ ബിഷാല സോക്കോ(43)ക്കെതിരെ മഞ്ചേരി NDPS കോടതി വിധി പുറപ്പെടുവിച്ചു. 22.09.2021ന് ദോഹയിൽനിന്ന് കോഴിക്കോട് വിമാനത്താവളം വഴി അന്താരാഷ്ട്ര മാർക്കറ്റിൽ 32.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കടത്തുവാൻ ശ്രമിക്കുന്നതിനിടയിൽ ഇവരെ കോഴിക്കോട് DRI യൂണീറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി NDPS കോടതിയിൽ നടന്ന വിചാരണക്കൊടുവിൽ 1985ലെ NDPS നിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം 16 വർഷം വീതമുള്ള രണ്ടു കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ടു കഠിനതടവുകൾ വീതമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. DRIക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറായ അഡ്വ. രാജേഷ് കുമാർ. എം ആണ് ഹാജരായത്.
...