Tag: Hifl college

ദർസ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Obituary

ദർസ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുനാവായ: ദര്‍സ് കോളജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി ഒറുവില്‍ ജംഷീറിന്റെയും ഷഹറാബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹ് (11) ആണ് മരിച്ചത്. തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹ്‌ളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയാണ്. കോളജ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ മറ്റ് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കുട്ടി തൂങ്ങിനില്‍ക്കുന്നത് മറ്റ് കുട്ടികളാണ് കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരമറിയിച്ചു. കുട്ടിയുടെ ഇരട്ടസഹോദരന്‍ ഹുസൈന്‍ സാദിഖും ഇവിടെയാണ് പഠിക്കുന്നത്‌. ഇന്നലെ കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും പുറത്തുപോയിരുന്നു. സഹോദരന് പനി ആയതിനാല്‍ തിരിച്ചു വന്നിരുന്നില്ല. മൊയ്തീന്‍ സാലിഹ് മാത്രമാണ് തിരിച്ചു  വന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന...
Other

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠം ഓതി ശ്രദ്ധേയനായി പതിനൊന്നുകാരന്‍

തിരൂരങ്ങാടി: 15 മണിക്കൂര്‍ സമയം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ 30 ജുസ് മനഃപാഠം ഓതി മമ്പുറം ഹിഫ്‌ള് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍ ശ്രദ്ധേയനായി .ഞായറാഴ്ച രാവിലെ 6:40 ന് തുടങ്ങി തിങ്കളാഴ്ച പ്രഭാതസമയം 1:31 നായിരുന്നു മനഃപാഠം ഓതല്‍ പൂര്‍ത്തീകരിച്ചത്. 15 മണിക്കൂര്‍ കൊണ്ടാണ് ഈയൊരു സദുധ്യമം മുഹമ്മദ് അനസ് നിര്‍വഹിച്ചത്.വെറും 7 മാസം കൊണ്ട് ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തീകരിക്കുകയും നിലവില്‍ ദാറുല്‍ഹുദ സെക്കന്ററി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അനസ് അബ്ദുസ്സലാം ബദ്രി, ആയിഷ എന്നിവരുടെ മകനാണ്.ദാറുല്‍ഹുദ സെക്രട്ടറി യു, ഷാഫി ഹാജി, എംകെ ജാബിര്‍ അലി ഹുദവി, പികെ അബ്ദു നാസര്‍ ഹുദവി, കെപി ജാഫര്‍ കൊളത്തൂര്‍, മമ്പുറം ഹിഫ്‌ള് കോളേജ് ഉസ്താദുമാരായ ഹാഫിള് ഐനുല്‍ ഹഖ് ഉസ്താദ്, ഹാഫിള് ജൗഹര്‍ ഹുദവി, ഹാഫിള് ഷബീര്‍ അലി ഹുദവി, ശുഐബ് ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു. ...
error: Content is protected !!