അമ്മയെ നോക്കാന്‍ മറ്റു മക്കളുണ്ടെന്ന് മകന്‍ ; അമ്മയെ നോക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് ഹൈക്കോടതി
കൊച്ചി : അമ്മയുടെ കാര്യങ്ങള്‍ നോക്കാത്ത മകന്‍ മനുഷ്യ നല്ലെന്നു ഹൈക്കോടതി. 100 വയസ്സായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നല്‍ കണമെന്ന കൊല്ലം കുടുംബ ക്കോടതി ഉത്തരവു ചോദ്യം ചെയ്ത് മകന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 100 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അമ്മയ്ക്ക് മറ്റ് മക്കളുണ്ടെന്ന കാരണത്താല്‍ സംരക്ഷണം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി 'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനായുള്ള നിയമം-2007' പ്രകാരം അമ്മയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മകന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ജീവനാംശം നല്‍ കാന്‍ മറ്റു മക്കളുള്ളതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന മകന്റെ വാദം ന...