Tag: Higher secondery education

പ്ലസ് വൺ, വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഇന്നുമുതൽ
Education

പ്ലസ് വൺ, വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ ഇന്നു രാവിലെ 9നു വെബ്സൈറ്റിൽ (https://hscap.kerala.gov.in ) പ്രസിദ്ധീകരിക്കും. ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതോടെ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കാൻ അവസരമുണ്ട്. മെറിറ്റ് ക്വോട്ടയുടെ സപ്ലിമെന്ററി അലോട്മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. വിഎച്ച്എസ്ഇക്ക് www.vhseportal...
Education

പ്ലസ് വൺ അഡ്മിഷൻ: ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മുതൽ www.admission.dge.kerala.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാൻ പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം. ...
Malappuram

പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്....
error: Content is protected !!