Tag: Holidays

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
Information

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി : സ്‌കൂള്‍ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകര്‍ന്ന് നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ സന്ദേശം പകര്‍ന്ന് നല്‍കുന്നത്. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ക്ക് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ റോഡ് സുരക്ഷാപ്രദര്‍ശന പോസ്റ്റര്‍ കൈമാറി നിര്‍വഹിച്ചു. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകള്‍ വിവിധ ക്ലബുകള്‍ക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങള്‍, ക്ലബ് പരിസരങ്ങള്‍, പ്രധാന ടൗണുകള്‍ എന്നിവിടങ്ങളില്‍ ഇവ പ്രദര്‍ശി...
യുഎഇക്ക് പിന്നാലെ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ
Education, Information

യുഎഇക്ക് പിന്നാലെ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ

യുഎഇക്ക് പിന്നാലെ മൂന്ന് ദിവസത്തെ അവധി ദിവസം സൗദി അറേബ്യയും പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രതിവാര അവധി മൂന്ന് ദിവസത്തേക്ക് നീട്ടാനുള്ള സാധ്യതയെക്കുറിച്ച് നിലവില്‍ തൊഴില്‍ സമ്പ്രദായം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ട്വീറ്റിന് മറുപടിയായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ക്കായി ഒരു സര്‍വേ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് സിസ്റ്റത്തിന്റെ കരട് മുന്നോട്ട് വച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്കുള്ള വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്തുന്നതിനും വര്‍ധിച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുന്നതിനുമായി ആനുകാലിക അവലോകനത്തിലൂടെ മന്ത്രാലയം നിലവിലെ തൊഴില്‍ സമ്പ്രദായം പഠിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. 2022 ജനുവരി 1-ന് യുഎഇ ഒരു ചെറിയ വര്‍ക്ക് വീക്ക് അവതരിപ്പിച്ചിരുന്നു. അതേസമയം ...
error: Content is protected !!