60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളുമായി കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഇനി മങ്കടയിലും
മങ്കട : കുടുംബശ്രീ ഉത്പാദകരുടെ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് മങ്കട ബ്ലോക്കില്‍ തുടക്കമായി. ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം മഞ്ഞളാം കുഴി അലി എം.എല്‍.എ നിര്‍വഹിച്ചു
കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കല്‍ എത്തുന്ന സാമൂഹിക വിപണന സംവിധാനം ആയ ഹോം ഷോപ്പ് പദ്ധതി യിലൂടെ വിഭാവനം ചെയുന്നത്. ഇതുവഴി മങ്കട ബ്ലോക്കില്‍ 300 കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്. 60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളാണ് ഉപഭോക്താക്കള്‍ക്ക് ഹോം ഷോപ്പ് സംവിധാനംവഴി ലഭ്യമാക്കുക
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓ4ഡിനേറ്റര്‍ ജാഫ...