Tag: Hotel

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ശക്തിപ്പെടുത്തും: പി.വി അബ്ദുല്‍ വഹാബ് എം.പി
Feature, Information

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ശക്തിപ്പെടുത്തും: പി.വി അബ്ദുല്‍ വഹാബ് എം.പി

മലപ്പുറം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി 'എന്റെ ഹോട്ടല്‍ ' ജീവനക്കാര്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുമായി സഹകരിച്ച് നല്‍കുന്ന പരിശീലനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ശുചിത്വം, രുചി എന്നിവയ്ക്ക് പ്രധാന്യം നല്‍കി കലര്‍പ്പില്ലാത്ത ഭക്ഷണം നല്‍കിയാല്‍ ജനകീയ ഹോട്ടലുകള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് എം.പി പറഞ്ഞു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഹോട്ടല്‍ മാനേജ്‌മെന്റ്, പുതിയ വിവഭവങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിങ് എന്നിവയിലാണ് പരിശീലനം. പരിശീലനം ഏപ്രില്‍ 19ന് സമാപിക്കും. ഉച്ചഭക്ഷണത്തിന് പുറമെ മറ്റു വിഭവങ്ങ...
Accident, Information

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ പുറത്തേക്കോടി

പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. പാലക്കാട് പുതുശ്ശേയില്‍ ആണ് സംഭവം. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. ഹോട്ടലില്‍ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു. ...
Other

ഹോട്ടലുകളില്‍ ടേസ്റ്റ് മാറുന്നു; പുതിയ രുചിഭേദങ്ങളുമായി വിദേശ വിഭവങ്ങള്‍

മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റെസ്റ്റോറന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്. നാടന്‍, അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിച്ചിരുന്ന കോണ്ടിനന്റല്‍ വിഭവങ്ങളും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന ഈ സവിശേഷ വിദേശ വിഭവങ്ങള്‍ നാടന്‍ രുചികളുമായി ഒത്തുപോകുന്ന രീതിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലാണ് ഈ രംഗത്തെ യുവ സംരഭകരുടെ പരീക്ഷണം. ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവിന്റെ സ്വാധീനത്തില്‍ മലബാര്‍ മേഖലയില്‍ കൂണ്‍ പോലെ മുളച്ച് പൊന്തിയ അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ പലതും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇത്തരം ഭക്ഷണശാലകളുടെ ആധിക്യമാണ് ഇവരുടെ ബിസിനസ് ...
error: Content is protected !!