Tag: House wife

പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു
Feature

പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 3-ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പണിതീര്‍ന്ന പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെപിഎ മജ്ജീദ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിപി സുഹറാബി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇസ്മായില്‍ സിപി, ഇക്ബാല്‍ കല്ലുങ്ങല്‍, സുജിനി മുളമുക്കില്‍, വാഹീദ ചെമ്പ, എടി. ഉണ്ണി, കൗണ്‍സിലര്‍മാരായ മുസ്തഫ പാലാത്ത്, റസാഖ് ഹാജി ചെറ്റാലി, കെടി ബാബുരാജ്, സോന രധീഷ്, എം ഹസ്സന്‍ ഹാജി, വിപി ഹുസ്സൈന്‍ ഹാജി, പിഎന്‍ സുന്ദര്‍രാജന്‍, ആഷിഖ് സുറുമഞ്ചേരി, പ്രകാശന്‍ പാറപ്പുറം, ബൈജു കെ, ഗഫൂര്‍ കരിവീടന്‍, റഹീസ് ബാബു, സി വത്സല, താപി കബീര്‍, എന്നിവര്‍ സംസാരിച്ചു ...
Crime

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം, വീട്ടമ്മക്ക് നഷ്ടമായത് 81 ലക്ഷം ; നൈജീരിയക്കാരന്‍ പിടിയില്‍

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പണം തട്ടിയ നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കിലൂടെ അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു ചെങ്ങനാശേരി സ്വദേശിനിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് നടന്നത്. മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് എന്ന പേരില്‍ യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന...
Crime, Information

പട്ടാപ്പകല്‍ വീട്ടമ്മയുടെ വായില്‍ തുണി തിരുകി ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 20 പവനോളം സ്വര്‍ണവും, 20,000 രൂപയും ന്ടപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ മുഖം മൂടി ധരിച്ചെത്തിയ ആള്‍ പുറകില്‍ നിന്നും കടന്നു പിടിച്ച ശേഷം വായില്‍ ടവ്വല്‍ തിരുകി ശുചിമുറിയില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. അതിനു ശേഷം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണവും, 20,000 രൂപയും മോഷ്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു. ...
Crime

മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന് 65 പവനും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേർ പിടിയില്‍

നടി ഷംന ഖാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലും പ്രതികൾ കയ്പമംഗലം: മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘത്തെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൽസലാം (24) ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറിൽ അമ്പലത്ത് വീട്ടിൽ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തത്. ഭർത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സ...
Crime

വീട്ടമ്മയെ ആക്രമിച്ചു സ്വർണ മാല കവർന്ന കേസിൽ 2 യുവാക്കൾ പിടിയിൽ

വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടമ്മയുടെ അയൽവാസികൾ ആണ്.മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്. ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ചെയിൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ സ്ത്രീ താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് ചെറിയ കഷ്ണം മാത്രമാണ് ലഭിച്ചത്. ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് മരുമകൾ വിജിഷ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെ ടുകയായിരുന്നു. പ്രതികൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി മണപ്പിക്കാനും ശ്രമം നടത...
Crime

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; വീട്ടമ്മ അറസ്റ്റിൽ

പെരിന്തൽമണ്ണ: കടമായി വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 44-കാരി അറസ്റ്റിൽ. എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള(44)യെയാണ് പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവി(62)യെയാണ് കിണറ്റിൽ തള്ളിയിട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. ഇവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽനിന്ന് പ്രമീള കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ പ്രമീളയ്ക്ക് പണം തരാനുള്ള ഒരാൾ വരുമെന്നും മുത്തനാപറമ്പിലേക്ക് വരുവാനും മറിയംബീവിയോട് ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകുന്നയാൾ കിണറിനടുത്തുണ്ടെന്ന് പറഞ്ഞ് അങ്ങോട്ടെത്തിച്ചു. കിണറിനട...
error: Content is protected !!